Tuesday, December 7, 2010

 അവര്‍ക്കിടയിലെ  ചില നിമിഷങ്ങള്‍ !


രാത്രിയിലെ രണ്ടാം യാമത്തില്‍  ഉറങ്ങി
കിടക്കുന്ന അവനെ അവള്‍ തട്ടിവിളിച്ചു !
നിദ്രയുടെ ഉച്ചസ്ഥായിയില്‍ ജീവിക്കുന്ന അവന്റെ 
ധമനികള്‍ അവളെ  നിരാശയാക്കി!
കട്ടിലില്‍ നിന്നെഴുന്നേറ്റു ,അവള്‍ കതകുതുറന്നു പുറത്തുപോയി!
പുറത്ത് അവള്‍ക്കുവേണ്ടി ആരെങ്കിലും കാത്തിരിക്കുന്നുണ്ടാവും !
അവന്‍ കരഞ്ഞുകൊണ്ടിരുന്നു!മരുന്ന് തിന്നുന്ന -
അവന്റെ ഹൃദയമുടഞ്ഞു വീണു !
ഓക്സിജന്‍ വറ്റിയ മനസുമായി ; വരാന്ത-
രോഗ്ഹിയായി അവന്‍ മലന്നമര്‍ന്നു!
മരുന്ന് കുപ്പി  അവനു എന്നന്നേക്കുമായി  നഷ്ടപെട്ട
കാര്യം  അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു !
ജീവിച്ചിരുന്ന  അവന്‍  മരിച്ചവനെ പോലെ പിന്നെയും കിടന്നു!
 മരണത്തിനു മുന്‍പ് !

നില്‍ക്കാതെ  കൊഴിഞ്ഞു വീഴുന്ന  ഈ കാലത്തിനു മുകളില്‍  നിന്ന് -
നീയെന്തു  വിഡ്ഢിത്തമാണ്  ചെയുന്നത് ?
ഹേ,സുഹൃത്തെ .... നിന്നെയെന്നിക്കറിയില്ല -നിന്നെ വന്നു കാണാന്‍  നിന്റെ മേല്‍വിലാസമോ  ഇല്ല !
നീ എന്നെ പ്രണയിക്കുന്നു വെങ്കില്‍  നീ എന്നെ അറിയുക; 
വെളിച്ചത്തിലേക്ക് വരിക !
ഞാന്‍ വെളിച്ചമാണ് ,ഇരുളിനെ നിഗ്രഹിക്കാന്‍  ഞാന്‍ പ്രാപ്തതാനാണ് 
എന്റെ ഹൃദയ ധമനിയില്‍  നിനക്കായി  കാത്തുകിടക്കുന്ന  രക്തം ഒരുപാടുണ്ട് !
അതിന്റെ ഒഴുക്കില്‍  നിന്നെ ഞാന്‍   പുതിയ ലോകത്തേക്ക്  കൊണ്ടുപോകാം !
കാത്തിരിക്കുന്ന  കാമുകനെപോലെ ;അമ്മയെപോലെ  ഞാന്‍ നിന്നെ നോക്കും !
വെട്ടം വീശി തുടങ്ങി; നീ എഴുന്നേറ്റു വരിക ശീഘ്രം !
സുഹൃത്തെ , നിന്റെ ഓക്സിജന്‍  ഞാനാണ്‌ ,മറന്നുപോയാല്‍  നീ ?! 
 കിനാവ് പറഞ്ഞത് 


ഒരു കിനാവില്‍ ഞാന്‍  ലയിച്ചുപ്പോയി-
ഞാന്‍  കടല്തീരത്ത് കൂടി  നടക്കുന്നു
അവിടെ ഒരു പെണ്ണിനെ കണ്ടു
അവള്‍ മണല്‍   തരികളില്‍   എന്തോ കുറിക്കുന്നു !
എന്നെ കണ്ടതും അവള്  മറഞ്ഞു;
കാണാത്ത  ഒരിടത്ത്    പോയി ഒളിച്ചു!
എന്റെ കാലിനടിയില്‍  ഒരു ശവം തടഞ്ഞു ,
ഞാന്‍ ഭയന്ന്നിലവിളിച്ചു;
ഞാന്‍  വെള്ളം കൊടുത്തു
വളര്‍ത്തിയ  റോസാപ്പൂ ചെടി വാടി വീണപോലെ
എന്റെ കനവു  മരിച്ചുപോയി!