Tuesday, March 29, 2011

ഒരു പാതിരാകിളിയുടെ ഓര്‍മ്മയ്ക്ക്‌

ഈ  വഴിവന്നു പറന്നൊരു പ്രാവിന്റെ
ചിറകൊച്ച ഞാനിന്നു കേട്ടു
പാടി പതിഞ്ഞൊരു പ്രാണന്റെ 
ചില്ലകള്‍ മേല്ലെയോടിഞ്ഞു വീണു !

വഴികളിലെല്ലാം മുള്ളായ്‌ തറക്കുന്ന 
ഓര്‍മ്മതന്‍ പുഞ്ചിരി  വിടര്‍ന്നു നിന്നു
കൊടും ചൂടേറ്റു വാടുമീ വെറും 
ഇലയായ് ഞാനെന്തോ  ഓര്‍ത്തിരുന്നു !

ഒരു പുലര്‍കാലേ പറന്നടുത്തെത്തിയ  
വെള്ളരിപ്രവിന്റെ  ചിറകിന്റെ
അറ്റത്തു  വെറുതെയെന്‍
അകതാരിലെ പ്രണയ മോതിയതെന്തിനെന്നിപ്പോള്‍
നിനച്ചിടവേ,ഒഴുകുന്നു മിഴികളില്‍ ചോരപുഴ !
കാറ്റായ്‌ പടര്‍ന്നൊരു  പ്രണയമേ
നീ വെറും പ്രാണനെ കൊല്ലുന്ന പാതിരാവോ ?

ചെയതരുതാത്ത   ചെയ്തികളെന്നോട്
  ചെയ്പ്പിച്ചും പിന്നെ പൊട്ടിച്ചിരിച്ചു കളിയാക്കിയും

പലവുരു വ്രണപെടുത്തിയും നീയൊരു
കളിപ്പട്ടമെന്നോതി പറന്നുയര്‍ന്നതും.......നോവുകള്‍ !
നോവായ് വിരിഞ്ഞൊരു  അമ്പിളി 
നീയൊരു  കൊമ്പ് മുളച്ചൊരു കുതിരയോ ?