Monday, January 31, 2011

 ബ്ലാക്ക്  നൈറ്റ്‌
 രാത്രിയിലെ  ഉറക്കം  ദൂരെ  
എവിടെയോ  നിന്ന്  
എനിക്ക് നേരെ നിലവിളിക്കുന്നു 
അകമുടഞ്ഞ തെരുവില്‍  
അന്ധകാരത്തിന്റെ   വലിയ ഒച്ചയും !

 ഞെട്ടി ഉണരാന്‍ കൊതിച്ച്
ഉറക്കത്തെ കാത്തിരുന്നു ...
ഭവ്യതയോടെ ,ഞാന്‍ 
രാത്രി  നിഴലിലേക്ക്‌ നോക്കി 
ഉറക്കം  അവിടെ ഒരു 
പുതു കവിതയെഴുതുന്നു;
പുതിയ മുഖം!