പ്രണയത്തിനു മുമ്പ് ................
ഞാന്‍
സന്ധ്യയില്‍ തെളിയും ദീപം
നീ
അകമുറിയില്‍ ചുരുണ്ട കിടന്ന രോഗി
ഞാന്‍
വരളുന്ന പുഴ
നീ
വാടി വീണ പൂവ്
ഞാന്‍
എന്റെ കുടുംബത്തിന്റെ സ്നേഹം
നീ
അറ്റു പോയ വീണ കമ്പി
ഞാന്‍
മൌനത്തില്‍ ചാലിച്ചെടുത്ത മന്ദഹാസം
നീ
കാലില്‍ ചീഞ്ഞളിഞ്ഞ വ്രണം
പ്രണയത്തിനു ശേഷം........................
നീ .
വസന്തകാലം
ഞാന്‍ വേനല്‍ കാലം
നീ
പൊന്നാമ്പല്‍
ഞാന്‍
ചെമ്പരത്തി
നീ
പൂര്‍ണ്ണ ചന്ദ്രന്
ഞാന്‍
മണ്ണെണ്ണ വിളക്ക്
നീ
ജ്ഞാനി
ഞാന്‍
മുഴു ഭ്രാന്തി!