Tuesday, December 14, 2010

കവിത

 വിധിയും ഞാനും 
കരയാനെനിക്കിഷ്ടം  പക്ഷെ  ചിരിക്കനെന്റെ വിധി !
കണ്ണുനീര്‍ തുള്ളിയായ്  വീഴുവാന്‍  മോഹം  പക്ഷെ 
പൂമഴതുള്ളിയായ് പെയുവാന്‍ എന്റെ വിധി !
ചത്തു മലര്‍ന്നു കിടക്കുവാന്‍  കൊതി പക്ഷെ 
ജീവന്റെ തോഴനാകാന്‍ എന്റെ വിധി !
അവളെ കെട്ടുവാന്‍ ,മാറോട് അണക്കുവാന്‍  അഭിലാഷം  പക്ഷെ
കണ്ണില്‍ നിന്നവള്‍ അകന്നു പോകുന്നത് കാണുവാന്‍ എന്റെ വിധി !
പ്രിയുമുള്ള കളി തോഴിതന്‍ കൂടെ പാറി നടക്കുവാന്‍ ആശ 
  ഒളി കണ്ണുമായ് നോക്കുന്ന  സമൂഹത്തെ  ഭയക്കുവാന്‍ എന്റെ വിധി 
വിധിയോടു പൊരുതുവാന്‍ എനിക്ക് ഇഷ്ട്ടം പക്ഷെ 
അതിന്റെ കത്തിമുനയില്‍ പെട്ടുഴറുവാന്‍ എന്റെ വിധി  
കാത്തിരിപ്പിനൊടുവില്‍ 
എന്തെ തോഴി നീ വരുവനിത്രമേല്‍  ദൂരം
വഴിതെറ്റി ചിതറുമീ കാലത്തിന്‍ ചാരെ
നീയും പറന്നു പോയോ,
നീയെന്നെ മറന്നു പോയോ?
വിരഹാര്‍ദ്ര സൂര്യനായ് നിനക്കായ്‌
മിഴിപൂട്ടി നില്‍ക്കുമ്പോള്‍
സ്നിഗ്ദ്ധമാം നിന്‍ കാല്‍പ്പാടുകള്‍
കേള്‍ക്കാന്‍ കൊതിക്കുമ്പോള്‍ ,ഞാനറിയുന്നുവോ
നീയെതോ ഉദ്യാനത്തില്‍ ,മംഗല്യ മലരിതള്‍ തീര്‍ത്തോ? 
ഏകനായ് ഒഴുകുന്ന പുഴയായ് 
പ്രാണന്റെ  നീളുന്ന പാതയില്‍,  
വെറുതെ കാത്തിരിക്കുമ്പോള്‍ 
മുഗ്ദ്ധമാം നിന്‍ മിഴിപൂക്കള്‍ 
കാണാന്‍ മോഹിക്കുമ്പോള്‍  നീയറിയുന്നുവോ, 
ഞാനേതോ ശവകൂടിരത്തില്‍  കാവല്‍ക്കാരനയിരുന്നുവോ? 
============================================


    അണയാത്ത ദീപത്തിനോട് 
വാക്കുകള്‍ കൊണ്ട് നിന്നെ വരക്കുമ്പോള്‍ 
കൈവിറക്കുന്നുവോ?
സ്നേഹം കൊണ്ട് നിന്നെ അറിയുമ്പോള്‍ 
ഹൃദയം പിടയുന്നുവോ?
എങ്കിലും  വരക്കാതെ, അറിയാതെ വയ്യ !
കണ്നുനീരെങ്കിലും തന്നിട്ട് പോകുക സഖി 
നീയകലുംബോള്‍ 
ഒരു മാത്രയെങ്കിലും എന്നെ അറിയുക നീ 
കരയുമ്പോള്‍ ...!
നിനക്കായ്‌ തുടിക്കുന്ന ജീവന്റെ താളം മറക്കില്ല 
നിന്നെയൊരു ജന്മത്തിലും !
പറയാതെ പോകിലും അറിയാതെ പോകിലും 
നീയെന്റെ ജീവന്റെ ജീവനല്ലേ?! 
ഇരുള്‍ നീക്കിയെത്തിയ വെളിച്ചമേ ,
നിന്നിലെക്കെത്തന്‍ ഞാനെന്തേയിത്ര  വൈകി !
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;

ഈ വരുന്ന  ക്രിസ്മസ് രാവിനു മുമ്പ്


നിന്നെയോര്‍ത്തപ്പോഴാണ്  എന്നെ ഞാനറിഞ്ഞത് !
അറിയാന്‍  നീ വേണ്ടിവന്നു ,നിന്റെ കരസ്പര്‍ശം 
എന്നെ രോഗ വിമുക്തനാക്കി !
വിരല്‍ കൊണ്ട് നീയെഴുതിയ  വര്‍ണ്ണ ചിത്രങ്ങള്‍
എന്റെ ഹൃദയത്തിലടിഞ്ഞ  അഴുക്കുകളെ തുടച്ചു നീക്കി !
കാലാകാലാമായി ഞാന്‍ നിന്നെ തേടുകയായിരുന്നു !
നിനക്ക് വേണ്ടി കാത്തിരുന്നു !
ഒടുവില്‍  തുംബപൂവിന്റെ പരിശുധിയില്‍  നീ
എന്നെ പുണര്‍ന്നു!
എന്നെ തളര്‍ത്തിയ  നീഗൂഡ നിമിഷങ്ങള്‍ ,
നീ നിമിഷങ്ങള്‍ കൊണ്ട്  എറിഞ്ഞുടച്ചു !
അര്‍ത്ഥ ശൂന്യ ലോകത്ത്  അര്‍ത്ഥ മുള്ളവാനായി
നീ എന്നെ പരിണാമ പെടുത്തി !
നിന്നെ ഞാന്‍  ആരാധിക്കുന്നു !
നിന്നെ ഞാന്‍  എന്നെ പോലെ അറിയുന്നു!
നശ്വരമായ  നിന്റെ വാക്കുകള്‍ക്കു  മുമ്പില്‍
ഞാന്‍ പ്രണമിക്കുന്നു !
-------------------------------------------------------------------------
ഒരു പെണ്ണിന്‍ ദുഖം!
വിജനമാം വഴിത്താര വെറുതെ കിടക്കുന്നു
വിരുന്നുകാരെ നിങ്ങള്‍ വന്നുകൊള്‍ക !
കാറ്റും കാറും കോളുംമഴയും മരിച്ചുപോയ്‌
വിരുന്നുകാരെ നിങ്ങള്‍ അണഞ്ഞു കൊള്‍ക!
ചക്രവാളത്തില്‍ ചുരുണ്ടു കിടക്കുന്ന സൂര്യന്റെ -
നിറുകയില്‍ ചുംബിക്കുവാന്‍ , 
എന്നന്തരംഗത്തിലും വിളക്ക് കൊളുത്തുക വിരുന്നുകാരെ !
പാതിമറഞ്ഞ തിങ്കളിന്‍ രാവുകള്‍ എന്നെയെന്നില്‍  സ്മ്രിതികളായി  !
മഴിവറ്റുംമുമ്പേ എന്‍ കരളിലും 
ചിത്രം വരക്കുക വിരുന്നുകാരെ !
വിരഹരാവ് മറഞ്ഞുപോയി,
വിടര്‍ന്ന കണ്ണുകള്‍   അടഞ്ഞുപോയി !
ഇനിയുമെത്താത്ത  വിരുന്നുകാരെ  എന്റെ മരണമാണോ ,
നിങ്ങള്‍ തന്‍ ബസ്സ്‌ !