Friday, December 3, 2010

എന്റെകാമുകി
     രാത്രിയിലും,പകലിലും പൂക്കുന്ന     വെളുത്ത താമരപ്പുവെന്‍  അമ്പിളി . തുടിയ്ക്കുന്ന  കരളിന്റെ  മണിയറയില്‍  പകല്‍ വെളിച്ചമായി അവള്‍  വാഴുന്നു!

അഴകിന്റെ അഴകാം ഇരുളിനെ  വധിക്കും  വാളുമേന്തി അഴക്‌ ചൊരിയും
വിരിയുന്നരാവുകളില്‍ , വിടരുന്ന പുലരികളില്‍ 
വിരഞ്ഞെത്തുമവളുടെ നിലാവ് 

അന്തിനിലാ  പ്രഭ വിതറുമ്പോള്‍   വീണ പോല്‍  അവള്‍തന്‍  കരള്‍ പാടും .
അഴലിനെ  വെളിച്ചമാക്കും
അറിവിനെ  ആനന്ധമാക്കും താരകത്തെയവള്‍ നിത്യ വസന്തമാക്കും
കരളിനെ  വാക്കുചാലി-
 ചെഴുതിയ  ആ ഒരു വാക്കിനായ്‌ ,
 ഞാന്‍ തപസിരി പപു!
 രാധയുടെ കണ്ണന്‍ 

 രാധേ,    മഴ തിമിര്‍ത്തു പെയുമ്പോള്‍ ജനലഴികള്‍ക്കിടയിലൂടെ നോക്കി
നില്‍ക്കുന്ന  എന്റെ കിറുക്ക്   നിനക്ക് രസമെന്നോ!
മഴക്കാഴ്ച്ചയില്‍
നിന്റെ അളകങ്ങള്‍  പതിയെ നൃത്തം വെക്കുന്നത് .....
മഴ തന്‍ചിലമ്പല്‍;
നിന്റെ അധരങ്ങളുടെ  തുടിപ്പില്‍
ചരല്‍ മഴത്തുള്ളികള്‍ എന്നെത്തൊടുമ്പോള്‍
നിന്റെ വിരലാല്‍ ചിത്രം വരച്ചപോലെ !
രാധേ,നീ എന്താ   തുറിച്ചു  നോക്കുന്നത്?
ഞാന്‍  നിന്റെ കണ്ണനല്ലേ?
 സൂചന 
 
എന്റെ പ്രണയം ;

 ആര്‍ദ്രമീ  എന്റെ പ്രണയം .
പുലരിയില്‍ തെളിഞ്ഞപ്പോള്‍ 
 പുക മഞ്ഞു കൊണ്ട്
നിന്റെ കാഴ്ചയും ഹൃദയവും  കവര്‍ന്നെടുക്കാന്‍ തിടുക്കപ്പെട്ട വെയില്‍നാളങ്ങള്‍  ;
ഓരോ കവിള്‍ തടത്തിലും  ഉമിനീര് പകര്‍ന്ന് പിന്നെ 
അകത്തളത്തില്‍  ഇഴഞ്ഞിറങ്ങി  നേരെ 
നിന്റെ ഹൃദയത്തിന്റെ  അടിത്തട്ടിലേക്ക് 
പൊള്ളിക്കുവാന്‍ കൊതിച്ച  സൂര്യരെശ്മികള്‍ ;
നിന്റെ ഇഷ്ടങ്ങളുടെ  നീലാകാശത്തിലേക്ക്
ഞരമ്പിലൂടെ ഒഴുകുന്ന  ചോരപുഴ 
വികാര പൊയ്കയില്‍  നിന്നെ 
സ്നാനപ്പെടുത്തുവാന്‍
ആശിച്ച കടല്‍ തിരകള്‍ !

എന്റെ പ്രണയം .
ഗ്ളാസില്‍വിളമ്പുന്ന ബിയറിന്റെ 
ചന്തം മറഞ്ഞ പുളിച്ച  മണം  
പകര്‍ന്ന് വെച്ചതിന്
നിന്നെ ഞാന്‍  കൊല്ലും !.
ഇഞ്ചിഞ്ചായി ...
ചാകും വരെ
നിന്നെ ഞാന്‍ കൊല്ലും .
 അറിയാനും പറയാനും !

നാളുകള്‍ പൊഴിയുന്നതിനോടൊപ്പം
 വളരുന്ന നിന്റെ  

ഇന്നത്തെ   ജീവിതത്തില്‍
സുഖമെന്ന് കരുതുന്നു !
പ്രായമാവുമ്പോള്‍ മറയുകയും  മറ്റും ചെയ്യുന്ന
 ഇന്നത്തെ  നിന്റെ ജീവിതത്തില്‍
 ഇന്നലത്തെ നിദ്ര  നോവിന്റെ ചങ്ങല കിലുക്കുമ്പോള്‍ 

 ഞാനൊരു സ്വപനം കണ്ടു !.
സ്വപ്നത്തില്‍ നീ
എന്നെ മറന്നുപോയിരുന്നു.

ആ മാത്രയില്‍  തിരിച്ചെന്റെ പ്രതികരണം
അറിയാനുള്ള  വ്യഗ്രത
ഇപ്പോള്‍; ഞാനതിനായി കുറിക്കുന്നു!