Saturday, December 18, 2010

ennile nee

നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു  നീയറിയാതെ!
നീ വരുന്ന വഴികളില്‍  നിനക്കായ്‌  പൂവിരിച്ചു കാത്തിരുന്നു,
നിന്റെ നീലമിഴികളില്‍  ഞാനെന്നും ഉമ്മവെചിരുന്നു
നീ പോലുമറിയാതെ  നിന്‍ കിനാവില്‍  വന്നിരുന്നു
നീ പാടിയ പാട്ടുകളില്‍  ഞാനൊരു ശ്രീരാഗമായി!
നിന്റെ  പൂമുഖ പടിയില്‍  നിനക്കായ്‌  ഞാനൊരു പൂക്കളം തീര്‍ത്തിരുന്നു!
നീ പോകും വഞ്ചിയില്‍  ഞാനെന്നും  നിന്റെ കടത്ത്തുകാരനായിരുന്നു !
നിന്റെ ഇഷ്ട്ടങ്ങളില്‍  ഞാനേഴു വര്‍ണ്ണങ്ങള്‍  ചോരിഞ്ഞിരുന്നു!
നീയില്ലാതെ എന്‍ ജീവിനിലെന്നു ഞാന്‍  നിന്നോട് പറഞ്ഞിരുന്നു!
നീ മറഞ്ഞു എന്നിട്ടും  നീയൊന്നും അറിഞ്ഞില്ല !
നീയില്ലാതെ  നിന്നുപോയ്  എന്റെ ജീവന്‍ ,മരിച്ചിരുന്നു!
ഞാന്‍
ഞാനൊരു മടിയനാണ് ,മടയനാണ് !
വിതക്കാന്‍ വിത്ത് വേണ്ടുവോളം  കൈവശ മുണ്ടായിരുന്നിട്ടും
വിതക്കാതെ കൊണ്ട് നടക്കുന്നവന്‍ !

വിത്തിനെ  കാത്തിരിക്കുന്ന നിലം
പലപ്പോഴും വിതുംബന്നത് കേട്ടിട്ടും,
കേള്‍ക്കാത്ത ഭാവത്തില്‍ നടക്കുന്നവന്‍

ചിതലരിച് പുല്ലുപായയില്‍ കിടന്നുറങ്ങാന്‍ 
കൊതിക്കുന്നവന്‍ ;
കോഴികള്‍ തീറ്റ ചികഞ്ഞെടുക്കന്നത് ്  നോക്കി
വെറുതെ യിരിക്കുന്നവന്‍ !

മടിയന്മാരുടെയും മടയന്മ്മരുടെയും  ഗണത്തില്‍
ഞാനൊരു ചങ്ങാതി !
വിത്ത് വിത്തെറിയാത്ത  ഞാന്‍
ഈ ഭൂമിക്കൊരു അധിക പറ്റു                      
                                                                              കവിത