Sunday, April 10, 2011

നീയറിയുന്നുവോ എന്റെ നോവ്‌ !


 ഒടുവിലായ്  പടിയിറങ്ങുമ്പോള്‍   എന്‍ മിഴി-
പൊയ്കയില്‍   ഓര്‍മ്മതന്‍  പൂമുറ്റം വിടര്‍ന്നു നിന്നു
പോയനിമിഷങ്ങളിലെന്നോ മൊഴിഞ്ഞൊരു 
വാക്കുമായ് കാര്‍മുഘില്‍ മുന്നിലെത്തി !


തിരികയെത്തും ഞാനീ പൂമുറ്റം  നിറയെ  പൂക്കളുമായ്‌ 
എന്നു ചൊല്ലി അല്ലി പിന്നെ മറഞ്ഞൊരു നേരം 
ഇന്നുമെന്‍ സ്മ്രിതികളില്‍ സജീവം ,സത്യം
ഇന്നതൊരു  അന്തിത്തിരി കത്തുന്ന സന്ധ്യ  മാത്രം! 


ഇടറിയ മനമോടെ കര്‍മ്മത്തിന്‍ പടിവാതില്‍  
തള്ളി തുറന്നു ഞാന്‍ പറന്നു 
ഉള്ളില്‍ നുരയുന്നോര്‍മ്മതന്‍  പുഞ്ചിരി
പിന്നെയെന്നെ  പുതിയൊരു പൂവാക്കി മാറ്റി  

ഒരു തിരി വെട്ടംയെന്നുമവള്‍തന്‍  വാക്കുകള്‍ 
നിഴലും വെളിച്ചവും വീശിടുമ്പോള്‍
മുറ്റത്തെ  അങ്കണതൈമാവു പിന്നെയും പൂത്തു !
സുവര്‍ണ്ണ നിമിഷങ്ങലലിഞ്ഞു  ചേര്‍ന്നു.

സ്മ്രിതികളിലാരോ മുള്ളാല്‍ തറക്കുന്നു 
മൌനം മറന്നു ഞാന്‍  വിങ്ങി കരയുന്നു 
തിരികയെത്തും ഞാനീ പടികടന്നൊരു ,നാളില്‍ 
ചിതലരിച്ചൊരു വാക്കായ് ഇന്നും വസിക്കുന്നു!