Friday, January 7, 2011

meera

കരളേ നീ മറഞ്ഞു പോയി.....
കാണാക്കര കടന്നുപോയി......
മണ്ണില്‍ വീണുടയും കണ്ണീര്‍ 
തുള്ളിയായ് എന്റെ ജീവന്‍ :
എവിടയാണ് നീ  പൊന്നേ, എവിടയാണ് നീ?!
പിന്‍ വിളി കേള്‍ക്കുവാന്‍ നീ 
നില്‍ക്കാതെ പോയ്‌ മറഞ്ഞു.....
ഹൃദയമിന്നെന്തിനെന്റെ  
ചിറകിലൊതുങ്ങി നിന്നു!
പിരിയുകയാണോ പൊന്നേ,
അടരുകയന്നോ?
തിരികെ വന്നു നീയെന്നില്‍ 
പൊന്‍ തിരി തെളിക്കുമോ?
അടരുവനെങ്കില്‍  എന്തിനെന്‍
അരികില്‍  നീവന്നു 
പുഴയായി സ്നേഹമോഴുകി  നാമറിയാതെ !
എന്നുവരും നീ കണ്ണില്‍  എന്ന് വരും നീ? .......



 ഞാന്‍ സ്നേഹിച്ചു ,ഞങ്ങള്‍ സ്നേഹിച്ചു .... പിന്നെ ഒടുവില്‍  വിരഹത്തിന്റെ കയത്തിലേക്ക് എന്നെ തള്ളിയിട്ട്‌,തനിച്ചാക്കി 
ആകാശ നൌകയില്‍  പുതിയ  രാജ്യത്തിലേക്ക് പോയ  എന്റെ പോന്നുകുട്ടിയുടെ (മീര) ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഞാനിതു സമര്‍പ്പിക്കുന്നു .............. 
എന്നെങ്കിലും എന്റെ സ്നേഹം തിരിച്ചറിഞ്ഞ്‌, എന്നിലേക്ക്‌ തിരിച്ചു വരുമെന്ന വിശ്വാസത്തോടെ  ഞാന്‍  ഈ ഭൂമിയില്‍ അലയുന്നു....... !
പ്രിയ കുട്ടുകാരെ  അവള്‍ വരുമോ? പറയുക !
എന്റെ പൊന്നുകുട്ടിയുടെ ഓര്‍മ്മയ്ക്ക്‌

പറന്നകലും എന്നറിയാം  എങ്കിലും ....
കരയുവാനെങ്കിലും വരിക നീയെന്‍ മനോവാടിയില്‍ ...
ഇതിരിനെരമെങ്കിലും നമുക്കൊരുമിചിരുന്നീ -
ണത്തില്‍ ഒരു കവിത ചൊല്ലാം !
ഇടുവീഴുന്ന നിമിഷങ്ങളെ നോക്കി  അടര്‍ന്നുവീഴുന്നിതാ-
ഹൃദയ ബന്ധം !
പിച്ചവെച്ചു തുടങ്ങിയ എന്‍ പ്രണയ കുഞ്ഞിതാ -
തളര്‍ന്നു വീഴുന്നു തെരുവില്‍ !
ചന്ദന സുഗന്ദമുല്ലയെതോ ശവകുടീരത്തിന്‍  മണവുമായി -
കട്ടിലായി ആരോ വരുന്നുവോ?
മടങ്ങാന്‍ നേരമായി  സൂര്യനസ്തമിക്കുന്നു ,
പകലെ പോകുക , രാവിതാ കൂടണഞ്ഞു!
---------------------------------------