Saturday, January 15, 2011

 സൂര്യന്‍ 

ജന്മാന്തര ങ്ങളാല്‍   ഞാന്‍  നേടിയ    
സ്നേഹത്തില്‍ ചാലിച്ച നിന്‍ 
സ്വരവും ,സൂര്യ പ്രഭാവിതറും  
പൊന്‍ മുഖവും  എവിടെ ഒളിപ്പിച്ചു 
വച്ചതെന്നരിഞ്ഞില്ല  ഞാന്‍ 
അഗാധഗര്‍ത്തത്തില്‍  മുളച്ചൊരു
പുല്‍ക്കൊടി ഞാനെങ്കിലും 
സൂര്യനെ-  നിന്നെ  സ്നേഹിച്ചു പോകുന്നു!
ഒരിക്കലും  നിന്‍ പൊന്‍ മുഖം കാണാന്‍ 
വിധി കനിയില്ല എങ്കിലും  
സ്വപ്നത്തില്‍ വിരിയുന്നു നീയെന്നില്‍
  കഴിഞ്ഞ ജന്മത്തില്‍  നീ എനിക്ക് 
ആരായിരുന്നു?  
ഇനി  അടുത്ത പിറവിയില്‍ 
ആരോ ആവാന്‍  കൊതിക്കുന്നു എന്‍ മനം!
നീ നല്‍കിയ  സ്നേഹത്തിന്‍ 
മഞ്ഞുത്തുള്ളികള്‍ 
മനസിന്റെ കരിങ്കല്‍ ഭിത്തികളില്‍  
വീണുടയുമ്പോള്‍ 
സാന്ത്വന മേകിയ നിന്‍ സ്നേഹ മന്ത്രങ്ങള്‍ 
പൊന്‍ നൂലില്‍ കൊരുത്തു ഞാന്‍ ... 
ആരും കാണാ ചെപ്പിലടച്ചു  
ഇന്ന് നീയെന്‍  
പിടയും നീര്‍മിഴിയും
  വിതുമ്പും അധരങ്ങളും
  നീറും നെഞ്ചകവും
  കണ്ടില്ലെന്നു നടിച്ചകലുംബോള്‍
  നിന്‍ വിരഹ ചൂടില്‍  വെന്തു പിടഞ്ഞീടിലും
 ഒരിക്കലും മറക്കില്ല നിന്നെ ഞാന്‍ 
ഒരു സ്നേഹമായ്, ഒരിളം തെന്നലായ്
  ദൂരെ ദൂരെ പുഴയുടെ  തീരത്ത്  നീ ഉണ്ടാകും
എന്ന കിനാവിന്റെ പച്ചപ്പില്‍  
ഒരു വിഡ്ഢി ഞാനെന്നറിയാതെ   ഈ ജന്മം കാത്തിരിപ്പൂ !