Monday, January 3, 2011

ഒരു പഴയ കത്ത്  

 ഔപചാരികതകളോന്നുമില്ലാതെ,
കുറച്ചു വാക്കുകള്‍ ഞാന്‍ കുറിക്കുകയാണ് .........................
എപ്പോഴെങ്കിലും അക്ഷരങ്ങള്‍ കൊണ്ട് സ്നേഹത്തെ വിളിച്ചരിയിക്കുക എന്നത് എന്റെ ഒരു കിറുക്കാവം ,ഒരു വേള
ഞാനൊരു കിറുക്കനായതു കൊണ്ടാവാം 
വാക്കുകള്‍ കൊണ്ട് പരമമായ സത്യത്തെയോ ,സ്നേഹത്ത്തെയോ  പ്രകാശിപ്പിക്കാനാവില്ല  എങ്കിലും...............!
ഞാന്‍ ദര്‍ശിച്ച  ഏറ്റവും ദീപ്ത്തമായ  വ്യ്ക്ത്തിത്വങ്ങളില്‍ ഒരാളാണ്  അങ്ങ് (എന്റെ  പൊന്നുകുട്ടിയും  കുടുംബവും  )
ഒന്നുമല്ലത്തവനായിരിക്കുമ്പോള്‍ , സ്വയം ശൂന്യമായി ഒഴിചിടുമ്പോള്‍ ...എന്നിലേക്ക്‌  ഒഴുകിവരുന്ന  നോവ്‌  ഞരമ്പുകളെ 
തളര്‍ത്തുമ്പോള്‍ ,ഞാനെപ്പോഴും ഉദസീനനാകുന്നു!
ആ വേളകളില്‍ സ്നേഹത്തിനെ പാല്‍ കോരി തന്ന്,
സാന്ത്വനത്തിറെ പനിനീര്‍ പൂക്കള്‍ വര്‍ഷിച്ച്,
ഒരു നല്ല ഹൃദയവുമായി,ഒരു സുഹൃത്തായി ,എല്ലാമായി  രാപ്പകല്‍ ഭേദമെന്യ 
എന്റെ മൂക ചിന്തകളെ ആടിയോടിക്കാന്‍ ശ്രെമിച്ച ,
പണിപെട്ട്  ജീവ വായുപോലെ  എന്നോടൊപ്പം നിന്ന  അങ്ങയുടെ (കുടുംബത്തിന്റെ)
തെളിഞ്ഞ സ്നേഹത്തിനു മുന്നില്‍  നാജെന്നും നന്ദിയുള്ളവനായിരിക്കും..............
ഇത്രയും വാക്കുകള്‍ കുരിക്കുമ്പോഴും 
ഏതോ അസ്വസ്ഥതകള്‍  വന്ന് എന്നെ പിടിച്ചു വലിക്കുന്നു 
മനസ്സില്‍ നിന്ന് വാക്ക്യങ്ങളെല്ലാം  മുറിഞ്ഞു പോകുന്നു !
നിര്‍ത്തട്ടെ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
                                   സ്നേഹാശംസകളോടെ 
                                     സുനേഷ് !