Wednesday, December 22, 2010

 അസ്ഥികള്‍ ഉടയുമ്പോള്‍ 
അമ്പരച്ചുംബിയാം നഗരത്തിന്‍കണ്ണുകള്‍ 
പാകുന്ന തെരുവില്‍ , ഒരു വൃദ്ധ 
ചത്തുമലച്ചു കിടക്കുന്നു.
ആ കാഴ്ച കാണും  യാത്രികര്‍ 
കാര്‍ക്കിച്ചു തുപ്പുന്നു !
അസ്ഥികള്‍ പൂക്കുന്ന കാലത്ത്തെത്രയെത്രപേര്‍തന്‍  കണ്ണുകള്‍ 
നോക്കിയും വാരിയും കോരിയും എടുത്തു നക്കി !
പിന്നാമ്പുറങ്ങളില്‍  ഒഴുകിപോയ ചോരപുഴകള്‍;
അതിലൊളിച്ചു പോയ മോഹപൂക്കള്‍ !
തെരുവിലെക്കെറിഞ്ഞ കണവനും മക്കളും 
വുജനാമം തെരുവുപോല്‍ സ്മ്രിതിയില്‍ മാത്രം !
ഇച്ച്ചകളൊക്കെ  വെടിഞ്ഞരു ജീവനിതാ
ഈച്ച പൊത്തി ചത്തു കിടക്കുന്നു!
ഒരു തുള്ളി കണ്ണുനീരെന്റെ യുള്ളില്‍ 
പിടയുന്നതതിനെയോര്‍ര്‍ത്തീ  നിമിഷം
കാണുവാന്‍ വയ്യാതെ കണ്ണടച്ചു പിന്നെ
ഞാനെന്‍ ബസ്സിന്റെ കമ്പിയില്‍  തലപൂഴ്ത്തി !