Friday, December 17, 2010

 കിളിയുടെ പാട്ട് 
 വിജനമാം  ഈ തെരുവിന്റെ അറ്റത്തിരു-
ന്നൊരു കിളി ചൊല്ലും കഥ കേള്‍ക്കു...!
വെട്ടമായ് തെളിഞ്ഞിട്ടും ഉടോയോനുപേഷിച്ച   
 പൌര്‍ണ്ണമി പെണ്ണിന്‍ കഥ കേള്‍ക്കു !
വിധിയെന്ന് ചൊല്ലി  അടയിരിക്കാന്‍ കഴിയാ-
ത്ത കിളിയുടെ മൌനനോമ്പരങ്ങള്‍ തന്‍ 
ചിറകിന്റെ അറ്റത്തിരുന്നാരോ പാടുന്ന കഥ കേള്‍ക്കു !
നിശബ്ധാമം  നീര്‍മിഴി പൊയ്കകള്‍ 
നിറയുവാന്‍  നിമിഷങ്ങള്‍  ന്രിത്തമാടുമ്പോള്‍ 
ചിരിക്കുവാന്‍ വെമ്പുമീ കിളിയുടെ മാസ്മര 
ചിത്രത്തില്‍ പണിതൊരു മായിക വീടിന്റെ 
മനസ്സുമായി  നാളുകള്‍ എണ്ണുന്ന ,തള്ളി
കളയുന്ന ,കിളിയുടെ ചേതോ വികാരങ്ങള്‍ 
 ചെവിയോര്‍ക്കുകില്‍ നിങ്ങള്ക്ക് ശ്രവിക്കാം !
ഇരുളില്‍ മറഞ്ഞ തിങ്കളിന്‍  ചാരെ ,
ഇളവെയിലിനെ കൂട്ടുപിടിച്ചൊരു കിളി 
വന്നണഞ്ഞു മംഗല്യ പല്ലക്കില്‍ , കോട-
മഞ്ഞിന്‍ താലിചാര്‍ത്തി  കൊണ്ടുപോയീടവെ
അറിയാതെ നിന്നുപോയ് ജനവും; പൌര്‍ണ്ണമി പെണ്‍കൊടിയും !
മാരിയും മഴയും നിറഞ്ഞൊരു  രാവില്‍  
ചിറകിനെ  സ്വയം അരിഞ്ഞെന്തിനോ
വിളറിയ  മനസുമായ് ഓടിയകന്നുപോയ് 
മരണത്തിന്‍  ചാരെ !
ഒളിക്കുമീ ജീവിതം ചോരയാല്‍ എഴുതിയ 
കിളി ഇന്ന് വെറുതെ ഓര്‍മ്മയില്‍ മാത്രം !
കിളിയെ, കിളിയെ .....നിയെന്തിനു  മറഞ്ഞുപോയി  ?
മഞ്ഞുമലകള്‍ ക്കപ്പുറം  നിനക്കായൊരു കൂടും  അവിടെയൊരു  കിളിയേയും നീ മറന്നല്ലോ?
==============================================