Sunday, January 9, 2011

letter

മിസ്സ്‌  മീര  ;

    ഈ  കത്തെഴുതാന്‍ തുടങ്ങുംനേരം  പേനയിലെ  മഷി  തീര്‍ന്നു പോയിരിക്കുന്നു .മഷി  നിറച്ചു ഞാന്‍ നിന്നിലേക്ക്‌ വരട്ടെ!                   ഇത് വായിക്കുമ്പോള്‍ നീ എന്നെ കുറിച്ച് മാത്രമേ ചിന്തിക്കാവു. മറ്റെതര ചിന്തകളെ  നീ കുറച്ചു നേരത്തേക്ക് യാത്രയയക്കണം ...!
 എന്റെ പ്രിയപ്പെട്ട അമ്പിളി ,
                       നിന്നെ എത്രമാത്രം സ്നേഹിക്കുന്നുവേന്നതിന്റെ തെളിവാണ്  ഈ കത്ത് .ഇതിലൂടെ  എന്നെ നിനക്ക് തരട്ടെ!എന്റെ മനസ്സില്‍  അവശേഷിച്ച എന്തോ ഒനനു എന്നോട് മന്ത്രിക്കുന്നു  ഞാന്‍ ചെയുന്നത് തെറ്റാണെന്ന്!
തെറ്റുകളെ  ഒഅട്ടി ഞാന്‍ ഓര്‍ക്കുന്നില്ല .കാരണം തെറ്റും ശരിയും ഉണ്ടോ?  നീ പറയൂ !എങ്കില്‍  നിന്നെ സ്നേഹിച്ചതാണ് ഞാന്‍ വലിയ ഏറ്റവും  വലിയ തെറ്റ് .
                               ഇനി എന്ത് സംഭവിക്കാം ?!
            ഈ വലിയ തെറ്റില്‍ നിന്നും രക്ഷനേടാനുള്ള  എത്രയോ വഴികള്‍  എനിക്കറിയാം! ഞാന്‍ അത് ചെയുമോ?!
എന്റെ ജീവിതത്തില്‍ ആദ്യമായാണ്  ഞാന്‍ സ്നേഹത്തെ അറിയുന്നത്. ഞാന്‍ നിനച്ചപോലെയല്ല അത്  എനിക്കതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍  ശക്തിയില്ലെന്നു തിരിച്ചറിഞ്ഞു!
ജീവനട്ടു പോകുന്ന വ്രണത്തില്‍  ഞാന്‍ അടിമ പെട്ടിരിക്കുകയാണ് ! ഞാന്‍ എന്ത് ചെയും? നീ മുരിപെടുത്തിയ വ്രനതിനെ ഭേദമാക്കാനുള്ള  മരുന്നറിയില്ല ! അതിനാല്‍ ഞാന്‍ അതിന്റെ ആഴങ്ങളിലേക്ക്  വലിച്ചെറിയ പെടുന്നു .
                   ഞാന്‍ നിന്നെ സ്നേഹിക്കുന്നു . താമരപൂപോലെ വിടര്‍ന്ന നിന്റെ കണ്ണുകളെ. എന്റെ ചെവിയില്‍ മൌനം ഭേദിച്ചു നീ മൊഴിഞ്ഞ വാക്കുകളെ, എന്റെ അധരങ്ങളില്‍ നെറ്റില്യില്‍ തലോടിയിറങ്ങിയ നിന്റെ ചുവന്ന അധരങ്ങളെ എല്ലാം!
എന്റെ പ്രിയപ്പെട്ട അമ്പിളി , നീ ആരാണ്? ഒരു വിഷജീവിയോ?  ഹൃധയത്ത്തോട് ചേര്‍ന്നുകിടന്നു  എന്നില്‍ വിഷം കുത്തിനിറച്ചു എന്നെ  ഇല്ലാതാക്കാന്‍  പുറപെടുകയാണോ നീ ?!
വനന്തരങ്ങള്‍ക്കിടയില്‍  കിടക്കുന്ന മൃഗയിനമാണോ  നീ? നിനക്ക്  വേദന തരാന്‍ മാത്രമേ  അറിയുള്ളു?
ഞാന്‍ ആദ്യമായാണ് ഇങ്ങനെ ഒരു ജീവിയെ  പരിച്ചയപെടുന്നത് ! നീ എന്റെ അരികില്‍ വരുമ്പോള്‍  നീ വെറും ശുധ്ധയാണ്!
എന്നെ തൊടുമ്പോള്‍  നിനക്ക് എന്നോട് കടുത്ത ആരാധനയാണ്!
ഇതെല്ലം  നിന്റെ കാപട്യമാണോ? 
അങ്ങനെയാണെങ്കില്‍ കൂടിയും  ആ കാപട്യ ത്തിനു      മുന്നില്‍   നമസ്കരിക്കുന്നു ഞാന്‍ !
നീ എന്നെ നോക്കികൊണ്ട്‌  ഏതോ  അനിവര്‍ ചനീയമായ  ഏതോ നിര്‍വൃതിയില്‍  എന്നെ ചുംബികുമ്പോള്‍
ഞാന്‍ എന്റെ  ആത്മാഭിമാനത്തെ  മറക്കുന്നു ! നാണം മറക്കുന്നു! 
അനുഹൃഹതീയനായ  ഒരു ചിത്രകാരന് അവന്റെ ചിത്രങ്ങള്‍ പോലെ  എന്നെ മനസിലാക്കാന്‍ കഴിയുമായിരിക്കും!
എന്റെ പ്രിയപ്പെട്ട  പ്രിയേ? നിനക്കെന്നെ ഒഴിവാക്കാമായിരുന്നില്ലേ?  പ്രാരാബ്ധങ്ങളും  പുസ്തകങ്ങളുമായി  ഞാന്‍ ജീവിതം  
കഴിക്കുമായിരുന്നു!
 വേദനയറിയാതെ  നീ എന്റെ ഹൃദയം ഒരു പൂപറിക്കുന്ന ലാഘവത്തില്‍  പറിച്ചെടുത്തു!എന്നിട്ടിപ്പോള്‍  നീ യാത്രപോലും പറയാതെ  അകലുകയാണ് ! നിനക്ക് ഇതുകൊണ്ട്  എന്താണ് ലഭിച്ചത്?
നിന്റെ ഹൃദയം ഇഷ്ട്ടപെടുന്ന  ഒരു പുതിയ ജീവന്റെ മരണമോ?!പക്ഷെ എന്റെ പച്ച മാംസം  അഗ്നിയില്‍  വെന്തുരുകുകയാണ്! കാരണം ഒന്നിനും എനിക്ക് ഉത്തരമില്ല . പച്ച മാംസം കത്തുമ്പോഴുണ്ടാകുന്ന  ഒരു തരം വൃത്തികെട്ട മണം നിന്നെ പുണരുന്നില്ലേ?
   കത്തിയമരുന്ന  എന്റെ ഹൃദയം .....! അനാവശ്യമായ  വേദനയുടെ  ആത്മനൊമ്പരങ്ങള്‍!
                നിനക്ക് ഞാനൊരു  കത്തെഴുതി വെച്ചു. നീ ഒരിക്കല്‍ ചോദിച്ചിരുന്നു ! ഇത് കാണിച്ചു കൊടുത്തു നീ  എന്താണ് പറയുക !നിന്റെ പ്രായം തുടിക്കുന്ന  നിന്നെപോലെ  ചിരിക്കുന്ന  ചുണ്ടുകളുള്ള  നിന്റെ ഇഷ്ട്ടക്കാര്‍ക്ക് കാണിച്ചു കൊടുക്കുമായിരിക്കും  അവര്‍  എന്നെ കുറ്റപെടുത്തുമായിരിക്കും . 
 നീ എന്നും  വളര്‍ച്ചയില്ലാത്ത  ഒരു പൈതലാണ് . അതുകൊണ്ട് എന്റെ ഈ വേദനയും  നിന്റെ മറ്റൊരു കളിപാട്ടം  മാത്രമായിരിക്കും!                                            
                                                         സ്നേഹത്തോടെ.....
                                                                    സുനേഷ്