Wednesday, December 15, 2010

 പകല്‍ വെളിച്ചം മായുമ്പോള്‍ 

നിന്റെ  വള പൊട്ടു കൊണ്ട് ഞാനിന്നലെ  
ചിത്രം വരച്ചു ഞാനെന്റെ കൈ ഞരമ്പില്‍ 
ശോണബിന്ദുക്കള്‍ ഇറ്റു വീഴുന്നൊരു  നിമിഷമീ ഭൂവില്‍,
ചിരികളുതിര്‍ക്കുമോ ഈ രാവ് മറയുമ്പോള്‍ ....!
വിടരാതെ കൊഴിയുമീ മോഹ പൂക്കളുണര്‍ന്നിടുക   ഈ നിമിഷത്തിന്റെ നിര്‍വൃതിയില്‍ !
കനവുകള്‍ നിറയുമീ ഈ നീല രാവിന്‍റെ ചിറകില്‍ പറന്നു പോകും മുമ്പേ ,
ഒരു വരികൂടി ഞാനെന്റെ ജീവിത പൊയ്കയില്‍ ,
 കുറിക്കുവാന്‍ വെമ്ബുമീയീ നിമിഷം !
ഈ മനോഹര തീരമിന്നെന്തിനു  കതകു തുറന്നെന്നെ വിളിച്ചുണര്‍ത്തി,
പിന്നെ ഇരുളിനെ ചാരെ കണ്ണെഴുതി എന്നെ വളര്‍ത്തി ...
പിന്നെയീ ജീവന്റെ ജീവനായ് തീരുവാന്‍ വിടപറഞെത്തിയ 
കരളേ നിന്നെ ഞാന്‍ ഉമ്മവെച്ചു ... 
നാട്ടു വെളിച്ചത്തില്‍   ഇന്നെന്റെ ഓമനേ , 
ഹൃദയമാം  കൂടിന്റെ  ഇടനാഴിയില്‍   കളിചെത്തിയ 
കാറ്റിനോടൊപ്പം   നീയെന്തേ മറഞ്ഞു പോയി !
ഇന്നെന്റെ  നിമിഷങ്ങള്‍ എണ്ണുന്നു ഞാന്‍  ...
ഇനിയെന്റെ ജീവനെ വെടിയുന്നു ഞാന്‍ !
പകലുകള്‍ പൂക്കട്ടെ ,രാവുകള്‍ വിടരട്ടെ 
ഈ കരളിന്നു മറഞ്ഞിടട്ടെ!
---------------------------------------------------------------------------------------------