Thursday, December 23, 2010

 ചിരിക്കുന്ന ഒരു പെണ്‍കുട്ടി

നീയാണ് സ്നേഹമെന്നാരോ മൊഴിഞ്ഞു;
കാറ്റ്  മൊഴിഞ്ഞോ, കാലം മൊഴിഞ്ഞോ?
കാത്തിരിപ്പിന്റെ തിരി  നനഞ്ഞോ? 
കനവില്‍ വിരിയുന്നു നിന്‍ നഖഷതങ്ങള്‍ ;
കടലില്‍ മുങ്ങുന്നു ശോകാര്‍ദ്ര ജീവിതം !
കാറ്റ്  വിതച്ചൊരു  വിത്തോ? 
നീ എന്നില്‍ പൂത്തൊരു മുത്തോ?
നിന്നെ മറക്കാന്‍ കാലം പറയുമെങ്കില്‍ 
മരണം  എന്നില്‍  ജനിക്കും !
 
(ഗ്രീഷ്മയുടെ സ്നേഹത്തിനു മുന്നില്‍ ഇത് മാത്രമേ എനിക്ക് നല്കാന്‍ കഴിഞ്ഞുള്ളൂ!
അവളൊരു വെളിച്ചമാകുന്നു ; അമവസിയായ ഞാന്‍  എന്നിലേക്ക്‌ വിളിക്കുന്നില്ല !
കാരണം അവളുടെ ഓര്‍മ്മകളില്‍ ,തെളിഞ്ഞ സ്നേഹത്തില്‍  കഴിച്ചു കൂട്ടാന്‍ മാത്രമേ എനിക്ക്  വിധിയുള്ളു!)