Thursday, January 6, 2011

മോഹം 

ആകാശ ചില്ലയില്‍ കൂടുകൂട്ടാന്‍ 
വിണ്‍ സന്ധ്യയും  മറഞ്ഞിടുമ്പോള്‍
ആറ്റിന്‍ വക്കത്തെ   പൂത്തുംബിയെന്തിനോ
തേങ്ങുന്നിതാ വെറുതെ!
ഓര്‍മ്മതന്‍ പൂമഴതുള്ളിയില്‍ 
നനഞ്ഞൊരു  മാനസമെന്തിനോ കേഴുന്നുവോ? 
വീണയില്‍ ഒഴുകുമീ ശ്രീരാഗവും 
കൂട്ടുപോയി  ഹൃദയവുമായ്‌!
നീലനിലാവിന്റെ നെറുകയില്‍  
വീണു കിടക്കുവാന്‍ ,മോഹവുമായ് 
വിരഹാര്‍ദ്ര സൂര്യന്‍  മിഴിപൂട്ടുമ്പോള്‍ 
എങ്ങോ  മറഞ്ഞൊരു 
പിന്‍ വിളക്കിന്‍  തിരികള്‍  
പിന്നെയും കെടുന്നുവോ?
ഒരുമാത്ര പൂവിട്ട പ്രണയ സന്ധ്യ  
ഒഴുകുമീ രാവിന്‍റെ മടിയില്‍;
ചിറകൊടിഞ്ഞൊരു ചിത്രശലഭ മെങ്കിലും 
നീ വന്നു ചൊല്ലുകില്‍ 
ഒര്രയിരം സ്വപ്‌നങ്ങള്‍ ,ഒരു ജന്മം  തളിര്‍ക്കുമല്ലോ