Saturday, January 8, 2011

story

 തലചായ്ക്കാന്‍ ഒരിടം 


മൂന്നു  വര്‍ഷമായി തലചായ്ക്കാന്‍ ഒരിടം തേടി അലയാന്‍ തുടങ്ങിയിട്ട് .അലഞ്ഞു മടുത്തു!അലച്ചില്‍ എന്നെ പല പാഠങ്ങളും   പഠിപ്പിച്ചു .അനുഭവങ്ങളാണ്  മുന്നോട്ടുള്ള സഞ്ചാര പഥം!
തെരുവിലും മറ്റും കിടക്കുന്നവരും ചിലപ്പോള്‍  തലചായ്ക്കാന്‍ ,മഴ നനയാതെ കിടക്കാന്‍ ഒരിടം തേടി അലയുന്നുണ്ടാവും ! ഒരിക്കലും നടക്കാത്ത മോഹമായി പിന്നെയത് മനസിന്നുള്ളില്‍ തന്നെ ചത്തു വീഴുമായിരിക്കും !
ഞാന്‍ അലഞ്ഞു മടുത്തപ്പോള്‍,  ഞാന്‍ ആശ്രയിച്ചത്  എന്റെ പരിചയക്കാരനായ  ബീരാന്‍ കുട്ടിയെ ആയിരുന്നു  ഉമ്മയും മൂന്നു പെങ്ങമാരും അടങ്ങുന്ന കുടുംബത്തെ  തട്ടുകടകൊണ്ട്  മുന്നോട്ടു നയിക്കുന്ന  അവന്റെ  വാക്കുകള്‍ എന്നിക്ക് കരുത്തു തന്നു. പിന്‍ തിരിഞ്ഞോടാന്‍ തുടങ്ങിയാല്‍  ആ ഓട്ടം ഒരിക്കലും  നില്‍ക്കില്ല എന്ന് മാത്രമല്ല അത് ഒടുവില്‍ മരന്നത്ത്തിനു വഴിയൊരുക്കുകയും ചെയും !
എന്റെ മനസ് മടുക്കാതെ എന്നെ മുന്നോട്ടു നടക്കാന്‍ ബീരാന്‍ കുട്ടി  എന്നെ പ്രപ്ത്താനക്കി.
എന്നില്‍ നിറഞ്ഞു നിന്നിരുന്ന അലസതയെ അവന്‍  വേരോടെ പിഴുതെറിഞ്ഞു ! നൈമിഷിക ചപല്ല്യങ്ങളെ  തുടച്ചു നീക്കി !
പിന്നീടു അവന്‍ തന്നെ  എനിക്ക് തലചായ്ക്കാന്‍ ഒരിടം തേടി തന്നു ! ആ കൊച്ചു പുരയിടം  എന്റെ ജീവിത നാളുകളെ  ഹര്‍ഷ ഭരിതമാക്കി !
ഒരു നിമിഷം  അവന്‍ എന്റെ പടച്ചവനായി !
ഞാന്‍ ഒന്നും പറയാതെ തന്നെ  അവന്‍ എനിക്ക്  പല ജീവിത സാഹചര്യങ്ങള്‍ കാണിച്ചു തന്നു !ഹൃദയ വിശാലതയും കരുണയുമുള്ള  അവനെ  ഞാനും എന്റെ കുടുംബവും ഇന്നും വിസ്മരിക്കുന്നു !

കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ  ഒരു മഞ്ഞു പുതച്ച രാത്രിയില്‍ എന്റെ കൊച്ചു ഭവനത്തിന്റെ വാതിലില്‍ ആരോ മുട്ടുന്ന ശബ്ദം  കേട്ടു ഞാന്‍ വാതില്‍ തുറന്നു !പുറത്തെ ആ കാഴ്ച എന്നെ തളര്‍ത്തി !ചോരയില്‍ മുങ്ങി നില്ല്ക്കുന്ന ബീരാന്‍ കുട്ടി ,ശരീരം മുഴുവന്‍ വെട്ടേറ്റു പ്രാണന്‍  പോകാറായ അവസ്ഥയില്‍............
ഞാന്‍ ഉറക്കെ നിലവിളിച്ചു കരഞ്ഞു ! എന്ത് പറ്റി  ബീരാന്‍ കുട്ടി നിനക്ക്?
വേദന നെഞ്ചു പിളര്‍ക്കുമ്പോഴും അവന്‍ പുഞ്ചിരിച്ചു  കൊണ്ട് പറഞ്ഞു :  ഈ നാടിനെ സ്നേഹിച്ചതിന്  എനിക്ക് കിട്ടിയ സമ്മാനമാണിത് ! ഞാനൊരു ഒറ്റുകാരനത്രേ ?!
ആരാ ക്രൂരത പറഞ്ഞത് ?
ഞാന്‍ ബീരാന്‍ കുട്ടിയെ ആലിംഗനം ചെയുതു!പക്ഷെ എന്റെ കൈകള്‍ ക്കില്ടയിലൂടെ  അവന്‍ മണ്ണിലേക്ക് ഉരുണ്ടു വീണു ! അവന്റെ  പ്രാണന്‍  എന്റെ മുന്നില്‍  മറഞ്ഞു പോയി !
ഈ ജീവിതം ക്ലേശ  പൂര്‍ണ്ണമാണ് !വെട്ടും കൊലയും നടത്തി  നാടിനെ  ചോരക്കള മാക്കുന്ന  മനുഷ്യ കാപലികരെ നിങ്ങള്‍ക്കറിയുമോ  നിങ്ങളുടെ കൈകളിലൂടെ പൊളിഞ്ഞു പോകുന്ന ജീവന്റെ വില ?
തലചായ്ക്കാന്‍ ഒരിടം തേടി  അലയുന്ന അര വയറുകാരെ?പട്ടിണിമാത്രം സ്വത്തായി കിട്ടിയ പാവങ്ങളെ നിങ്ങള്‍  നിങ്ങളുടെ സ്വാര്‍തതക്കായി  കൊന്നോടുക്കുമ്പോള്‍  എന്നെ പോലുള്ള പാവങ്ങള്‍ ഗതിയില്ലത്തവരാകുന്നു !
എല്ലാം മറന്ന്  ഞാന്‍ ഈശ്വരനില്‍  മുക്തി തേടുന്നു !  എനിക്കൊന്നും കാണാന്‍ വയെങ്കിലും തോറ്റു മടങ്ങാന്‍ വയ്യ.   ശിഷ്ടകാലം  പാവങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍  ഞാന്‍ തീരു മാനിച്ചു !
ഞാന്‍ കേട്ടുമറന്ന വാക്കുകള്‍ -ദാരിദ്രമാണ് എന്റെ സമ്പത്ത് ; പാവങ്ങളാണ് എന്റെ ബന്ധുക്കള്‍ ! തല ചായ്ക്കാന്‍ ഒരിടം  തേടി അലയുന്ന പാവങ്ങളെ  നിങ്ങള്‍ സമാധാന മായിരിക്കു .. ഞാനുണ്ട് നിങ്ങളോടൊപ്പം  .ഞങ്ങളുണ്ട് നിങ്ങളോടൊപ്പം !  സ്നേഹവും  കരുണയും  പകരാന്‍ ,ആക്രമണ രഹിതമായ പടയോട്ടത്തിനു  നമ്മുക്കൊരുമിച്ചു തയ്യാറെടുക്കാം !    
------------------------------------------------------------------------------------------------------------------------------------------