Friday, July 6, 2012

നിന്നെ കുറിച്ചെഴുതാന്‍

നിന്നെ കുറിച്ചെഴുതാന്‍                                       

വൈകിയോ വസന്തമേ , 

നീ വന്നു ധന്യമാക്കിയൊരു

 ജീവിതവും കയില്‍ പിടിച്ചു 

ഞാന്‍ നടക്കവേ , 

നിന്റെ ഹൃദയം  ഹര്‍ഷപുളകിതമാകുന്നത് 

അറിഞ്ഞു ഞാനെങ്കിലും  

പലവുരു  ഞാനറിയാതെ  

നിന്‍ മുന്നിലൂടെ വെയിലില്‍ 

നടന്നു പോയി ..

 

 നീ മഴ വിരിച്ചപ്പോള്‍  ഞാന്‍

 വെയിലിനെ സ്നേഹിച്ചു.....

 നീ വെയില്‍  വിതറവെ, 

ഞാന്‍ മഴയോടൊത്ത്‌ കളിച്ചു ... 

ഇപ്പോഴും നീ  എനിക്കൊരു 

മാതൃകയാണ് ..

എല്ലാറ്റിനുമുപരി  നീ നിറവസന്തവുമാണ് !

 

 എവിടെ മറയുകിലും നിന്‍

 സൌരഭ്യം എന്നെ ഭ്രാമിക്കുമാറടുത്ത്  

വരുന്നു  നിന്റെ സ്നേഹം -

പല രാവിലും!

 ഞാന്‍ നിന്നെ കുറിച്ച് പറയാന്‍ , 

എഴുതാന്‍  നിനചീടിലും

 എല്ലാം എന്നെ വിട്ടൊഴിഞ്ഞു പോയി ..

 ഇപ്പോഴും നിന്നെ കുറിച്ച് 

 എന്തെഴുതണം  എന്നറിയാതെ,

  വാക്കുകള്‍ക്കു പിന്നാലെ ഞാന്‍

  ഉഴറുകയാണ്‌ ..!

 

വൈകിയോ വസന്തമേ.....

 ഞാന്‍ നിന്നടുത്തെത്താന്‍ !

Friday, March 23, 2012

മരണം മണക്കും തീരം




വല പൊട്ടിയെന്ന് ഉസ്മാന്റെ ബീവി 
മണല്‍, തിട്ടകളില്‍ ചിതറിപിടയുന്നു മീനുകള്‍;
എന്നും പിടയാറുണ്ട് ഓരോ മീനും! 

കടല്‍തീരം  അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ എത്രയെത്ര  മരണങ്ങള്‍ !


ചാള, അയല , ചെമ്മീന്‍ ,കുതിരവാലി, 

മുള്ളന്‍ ,സ്രാവ്....!ചാകുമ്പോഴോക്കെ 
അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
മരണം മണിമുഴക്കുന്നു !


എന്തിനാണ് മനുഷ്യാ,
നീ മത്സ്യങ്ങളെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് ?

ഉസ്മാന്റെ ബീവിക്ക് പേടിയാണ് !

വല പൊട്ടിയാല്‍ വിറങ്ങലിച്ചു; മരിച്ചവരോടൊപ്പം
കിടക്കും !

മരണത്തെ പിന്നെയും പിന്നെയും ഓര്‍ക്കും !

ജീവിച്ചിരിക്കുന്ന  മീനുകളെ,
നിങ്ങള്‍ ഉണരു...
അവര്‍ എത്തും മുന്പേ

നിങ്ങള്‍ ഓടി രക്ഷപെട്... !                       

വല പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു ഹരമാണ് ?

അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !

Sunday, November 20, 2011

പ്രണയം   പറഞ്ഞു 
പറന്നു പോയൊരു
സ്വപ്ന ശലഭത്തിന്‍  സ്മൃതി
അകത്തളത്തില്‍  
ഇന്നും വ്രണം തീര്‍ക്കുന്നുവോ?
ഈ ജീവിത സന്ധ്യയില്‍
മറക്കാന്‍ കഴിയാതെ 
മഞ്ഞുതുള്ളിയില്‍
 ശലഭത്തിന്‍ 
പ്രണയം
കത്തിപ്പടരുന്നു..
നിന്നെ മറക്കുന്നില്ല ഈ മഞ്ഞുതുള്ളി ....
ഒരു 
നോവായെങ്കിലും  
എന്നുമെന്‍ മനസ്സില്‍ 
നിന്നെ അഗാധമായി സ്നേഹിക്കുന്നുവെന്ന്
വെറുതെയെങ്കിലും  നിന്നെ അറിയിക്കട്ടെ;
പിന്നെ ഞാൻ
നിഗൂഡതകളില്‍ 
താലി കെട്ടിയ നിന്റെ ഭര്‍ത്താവ് ,
ഒരു രാത്രികളിലും  പകലിലും  ഒന്ന് ചേരാതെ 
 ഇരുളില്‍ മറയേണ്ടിവന്ന 
നിന്റെ  പ്രിയ  തോഴന്‍
നീ  തന്നിട്ടു പോയ
 മധുര നിമിഷങ്ങളില്‍
നിന്നെ മാത്രം ഞാൻ തേടി..
നിന്നെ പിന്നെയൊരിക്കലും  കാണാന്‍  കഴിഞ്ഞില്ല
എന്റെ സ്വപ്നങ്ങളില്‍  മാത്രം 
നീ എന്നോടൊത്തു  വസിച്ചു 

നീയൊരു അമ്പിളി 
എന്റെ മനസ്സില്‍
നിന്നേക്കാൾ
ആര്‍ക്കും തെളിച്ചമില്ല!
ഞാന്‍ എന്നും  ഇരുളാകം
നിന്റെ  വെളിച്ചം എന്നില്‍  എന്നും നിറയാന്‍ 
ഞാന്‍ കൊതിക്കുന്നു 

നിൻ അവഗണനയുടെ വരമ്പില്‍
എന്നെ  നീ കുളിപ്പിച്ച് കിടത്തി 
എങ്കിലും
നീയല്ലാതെ
എന്നില്‍ 
ആരും പൂക്കില്ല
എന്റെജീവനില്‍ 
എന്റെ ചേതനയില്‍ 
നീ
നാളെ
വീണ്ടും അന്തിനിലാവായി  തെളിയും
ഞാന്‍  
അതില്‍     
                                          അലിഞ്ഞലിഞ്ഞു
                                                 ചേരും .
                                      നീ പോലുമറിയാതെ!

Monday, October 24, 2011

ചാപല്ല്യമനസിന്റെ വികൃതികള്‍

 
മൌനത്തിനപ്പുറം  നീയാണെന്റെ
ജീവനും  ജീവിതവും!
കൂട്ടിലകപെട്ട കിളിയുടെ ചുണ്ടില്‍  
തീറ്റ തന്നൊരു 
കരുണയുള്ള ഹൃദയമല്ലേ; 
കൂട് തുറന്നുതന്ന  സ്നേഹമുള്ള 
പെണ്‍ കൊടിയല്ലേ  നീ!

നിന്റെ  ചിരികാണാന്‍, നിന്നോടൊപ്പം  
എന്റെ ഇരുളാര്‍ന്ന ജീവിതം 
ചിലവിടാന്‍ തുനിഞ്ഞത്  തെറ്റെന്നറിയുന്നു; 
അറിയാതെ തോന്നിയ,
ആരാധനയില്‍ ജനിച്ച എന്‍ പ്രണയം 
മരിച്ചുകൊള്ളും ഇത്തിരിനാള്‍ 
കൂടികഴിയുമ്പോള്‍ !


നീയൊരു ദേവത , നിന്‍ വാക്കുകള്‍  
തേന്മൊഴി,
നിന്റെ ജീവിതവും പ്രവര്‍ത്തിയും 
എന്നുമെന്‍ കിനാവ്.
അറിവുകള്‍ ചൊല്ലിടും നിന്‍ നാവില്‍ 
എന്റെ ഹൃദയത്തിലെ മധുരം പകര്‍ന്നത് 
അറിവുകേട്‌ കൊണ്ടെന്നറിയു!
നിനക്കെന്നോട്  ക്ഷെമിക്കാം,
നിനക്കതിനുള്ള  മനസുണ്ടല്ലോ ?
നീയെത്ര ധന്യ , നീയെന്തൊരു ജന്മം !
 

Sunday, July 3, 2011

കളിവീണ

ഭയ വിഹ്വലതകളോടെ........
വിങ്ങുന്ന  
     മനസ്സില്‍.....,
മറഞ്ഞുപോയ  മൌനം
പിന്നെയും പൂത്തു !

സ്വപ്നമായിരുന്നു , മോഹമായിരുന്നു,  ശ്വാസമായിരുന്നു .......
എന്നും. 
ഇനിയും 
ചിറകടിച്ച് പടര്‍ന്നാല്‍ 
നിലം തൊട്ടാല്‍
തൂവലുകള്‍ 
എന്നേക്കുമായി  കൊഴിഞ്ഞു വീഴും !

നിലവിളിക്കരുത് ...
കരയിപ്പിക്കരുത്‌ 
നെഞ്ചോട്‌ ചെര്‍ക്കുമെങ്കില്‍ 
ഈ കൂട് പൊട്ടിച്ചു  ഇനിയും പറന്നുയരാം 
എത്ര  അകലെയാണെങ്കിലും!

വാക്കുകളുടെ  രവം ഇനി ഒരിക്കലും നിലക്കരുത് . 
 പനിനീര്‍ പൂക്കളായി 
മിഴികളെ 
എന്നും  പുണരട്ടെ!


Monday, June 20, 2011

പ്രണയത്തിനു മുമ്പും ശേഷവും


പ്രണയത്തിനു മുമ്പ് ................
 
ഞാന്‍ 
സന്ധ്യയില്‍  തെളിയും  ദീപം
 
നീ
അകമുറിയില്‍ ചുരുണ്ട കിടന്ന  രോഗി 
 ഞാന്‍
വരളുന്ന പുഴ 
നീ
വാടി വീണ പൂവ് 
ഞാന്‍
എന്റെ കുടുംബത്തിന്റെ  സ്നേഹം 
നീ 
അറ്റു പോയ  വീണ കമ്പി 
ഞാന്‍
മൌനത്തില്‍ ചാലിച്ചെടുത്ത  മന്ദഹാസം 
നീ
കാലില്‍  ചീഞ്ഞളിഞ്ഞ വ്രണം




 പ്രണയത്തിനു ശേഷം........................

നീ .
വസന്തകാലം 
ഞാന്‍  വേനല്‍ കാലം 
 
നീ
പൊന്നാമ്പല്‍
ഞാന്‍ 
ചെമ്പരത്തി 
 
നീ 
പൂര്‍ണ്ണ ചന്ദ്രന്‍ 
ഞാന്‍  
മണ്ണെണ്ണ വിളക്ക് 
 
നീ  
ജ്ഞാനി
ഞാന്‍  
മുഴു ഭ്രാന്തി!
പ്രണയത്തിനു മുമ്പും ശേഷവും

Tuesday, May 17, 2011

അവസാനിക്കാന്‍ വിതുമ്പുന്ന പുഴ

എനിക്ക് നഷ്ടമായ 
ഇടനാഴികള്‍ , 
മറന്നുപോയ
മാനസത്തിന്റെ  കിതക്കുന്ന ശേഷിപ്പുകള്‍, 
കരളില്‍
പിന്നെയും അലതല്ലുന്നു ..

കരയെ തനിച്ചാക്കി കടല്‍
കണ്ണീരുമായി വിടപറയുമ്പോള്‍ 
കണ്ടത്  പവിത്രമായ  സ്നേഹം !

ചിതലരിച്ച
സ്വപ്ന ശലഭത്തിന്റെ  മിഴികളില്‍ 
ചുവപ്പണിഞ്ഞ  പുഴ .....
മറന്ന മനസ്സില്‍ വിട്ടൊഴിയാൻ പണി പെടുന്ന
കൂടൊഴിയാത്ത  ഏതോ ആത്മരോദനം .....
ഉള്ളില്‍ പിടയുന്ന വിലകൂടിയ 
വാക്കുകളിലെ 
പരിഭവം

കണ്ണില്‍  കാണാത്ത
കളിവീണ
പാടിയ
വിടര്‍ന്ന പൂവിന്റെ
നിലയ്ക്കാത്ത രാഗമാധുരി .

അനന്തരം
ശേഷിപ്പുകളുടെ പൂക്കുലയുമായി
മൂടുപടമണിഞ്ഞ്
പുറംമോടിയില്‍
പുതു  ജീവന്‍  തേടുന്ന 
ചിറകൊടിഞ്ഞ  പൂവല്‍ കിളി 

ആരുമില്ലാത്ത ,ഇരുട്ടുനിറഞ്ഞ 
രാത്രികളില്‍
പുതിയ  വിത്തുമായി  വിതക്കാന്‍        
വിതുമ്പുന്ന ..
ഒരു  
കനിവില്ലാത്ത
ഹൃദയത്തിന്റെ ഇടിമുഴക്കം .....