Sunday, January 23, 2011

രാത്രി
ചന്ദ്രിക പൊന്‍ തൂവല്‍ ചൂടി നില്‍ക്കും
രാത്രി  വെറുതെ നിന്നെ ഓര്‍ത്തുപോയി
ആ നിമിഷത്തില്‍ സ്മ്രിതികള്‍ എന്നില്‍ പൂത്തുപോയി!

സ്നേഹത്തിന്‍ പൂമഴ പെയ്ത നേരം
കുയിലിന്‍ സംഗീതം കേട്ട നേരം
ഇറ്റു  വീഴുന്ന തുഷാരബിന്ദുപോല്‍
നീയെന്റെ ജീവനില്‍ ലയിച്ചു 
അന്തിനിലവ് മാഞ്ഞനേരം
നക്ഷത്ര പെണ്ണുങ്ങള്‍  ഒളിച്ചനേരം
ആരോടും പറയാതെ ആ രാവില്‍
നീയെന്റെ ഹൃദയം മറന്നു!