Wednesday, April 13, 2011


 പ്രേത പ്രഹസനം നിന്‍  പ്രണയം


ഈ പകലിരിളുന്നു  അമ്പിളി മറഞ്ഞുപോയ്‌ 
തിരികെ  മടങ്ങാം എനിക്കിനി  ഇരുള്‍ വീഥിയില്‍ ...
 സ്വന്തം ചെയ്തികള്‍ക്ക് പിന്നിലെവിടെയോ  ഇരുന്നൊരു 
അഗ്നിതന്‍ ചൂടുതരും  പുഴയായ്  നീ പലവുരു 
നിന്നെ  എന്നിലെക്കടുപ്പിച്ചതെന്തഭിചാരം  ?

നീയറിയുന്നുവോ മൊട്ടകുന്നുകളില്‍ രാവു പകലാകുന്നതും 
ചോരപുരണ്ട മണലില്‍ വെള്ളിമഴ പെയുന്നതും
നീണ്ട മൌനത്തിലെന്റെ  പ്രാണന്‍ പിടയുമ്പോള്‍ 
നീ  ചിറകു വിടര്‍ത്തി പാറി നടന്നതും !
ചിരിയസ്തമിച്ച സൂര്യന്റെ  ചുണ്ടില്‍  രക്തം പൊടിഞ്ഞതും 
വെള്ളമിറങ്ങാതെ  ഞാന്‍ കുഴഞ്ഞു വീണതും !

രക്തം കിനിയുന്ന അധരം കൊണ്ട് പോയനാളിലെന്നെ
ചുംബിച്ചു മഴയായ് പെയ്തതും 
മിഴികളില്‍ തഴുകുന്ന കിനാവിന്റെ പച്ചപ്പില്‍ 
ജന്മാന്തരങ്ങള്‍  പാറി  പറന്നതും
അതിനിടയിലെവിടയോ  ഇരുള്‍ പുതപ്പയതും 
നീയെന്നെ മറന്നു കുത്തിയൊലിച്ചു പോയതും ......

തലച്ചോറിലെവിടയോ  ആര്‍ത്തിരംബുന്ന കടല്‍ , 
നഗ്ന പാടത്തെ വിടയോ തനിച്ചിരിക്കും  സ്മരണകള്‍.
ഓരോ  നിമിഷവും പെയുന്ന  നിന്‍ നിലാവെന്തിനു 
കണ്ണാടിയില്‍  പ്രതിരൂപമാകുന്നു  വേണ്മുഖം!