വല പൊട്ടിയെന്ന് ഉസ്മാന്റെ ബീവി
മണല്‍, തിട്ടകളില് ചിതറിപിടയുന്നു മീനുകള്‍;
എന്നും പിടയാറുണ്ട് ഓരോ മീനും!
കടല്‍തീരം അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ എത്രയെത്ര മരണങ്ങള് !
ചാള, അയല , ചെമ്മീന്‍ ,കുതിരവാലി,
മുള്ളന്‍ ,സ്രാവ്....!ചാകുമ്പോഴോക്കെ
അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
മരണം മണിമുഴക്കുന്നു !
എന്തിനാണ് മനുഷ്യാ,
നീ മത്സ്യങ്ങളെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് ?
ഉസ്മാന്റെ ബീവിക്ക് പേടിയാണ് !
വല പൊട്ടിയാല്‍ വിറങ്ങലിച്ചു; മരിച്ചവരോടൊപ്പം
കിടക്കും !
മരണത്തെ പിന്നെയും പിന്നെയും ഓര്‍ക്കും !
ജീവിച്ചിരിക്കുന്ന മീനുകളെ,
നിങ്ങള്‍ ഉണരു...
അവര്‍ എത്തും മുന്‍പേ
നിങ്ങള്‍ ഓടി രക്ഷപെട്... !
വല പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു ഹരമാണ് ?
അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !