Monday, January 17, 2011

അനഘമന്ത്രം
 ചിരികളില്ലല്ല ദൈവം  കുടിയിരുപ്പു  ശോകത്തിന്‍  ധ്രുവ-
പദങ്ങളില്‍  അലിയും  അശ്രു ബിന്ദുക്കള്‍ക്ക്  നടുവില്‍  ഒരു
തിരി വിളക്കായ്‌ അവന്‍ , പിന്നെ  ജീര്‍ണ്ണിച്ച തെരുവില്‍   അലയും
കാറ്റായ് അവന്‍  പാറിനടന്നതും, പകലിരവു പൂക്കുമ്പോള്‍  ചിരിയുടെ
നിറ  വിളക്കുമായി  കടത്തിണ്ണയില്‍   കവിതയുടെ  ആഴവും പരപ്പും  അളന്നതും ,
ഓര്‍മകളുടെ തോണിയില്‍  നമ്മെ  പിടിച്ചിരുത്തി ,കരയിപ്പിച്ചും  നോവ്‌ തന്നും  അവന്‍ മടങ്ങി !
അനഘമന്ത്രം  ചൊല്ലുവാന്‍ , കരി വിളക്ക് അണയും മുമ്പേ , പടികടന്നവന്‍  പറന്നു -
കയില്‍  ഒന്നുമില്ലാതെ , എല്ലാം നമ്മുക്ക് തന്നു,ഇനി തരാന്‍  അവനില്ല -
അവന്റെ അനഘമന്ത്രം മാത്രം !

3 comments:

  1. ഹൃദയത്തിന്റെ സ്ഥാനത് റോസാ പൂവ് ആരോ പറിച്ചു ദളങ്ങള്‍ കൊണ്ട് മൂടി യോ??????????????????????

    ReplyDelete
  2. കാറ്റായ് അവന്‍ പാറിനടന്നതും, പകലിരവു പൂക്കുമ്പോള്‍ ചിരിയുടെ
    നിറ വിളക്കുമായി കടത്തിണ്ണയില്‍ കവിതയുടെ ആഴവും പരപ്പും അളന്നതും..............


    ആശംസകള്‍!

    ReplyDelete
  3. orupadu dhooram thedinadannu evideyanu ne pakshe thalarnirunapozhanarinjathu ne ennodoppam thanne undayirunnennu enne.nammalithanneyund nam thedunnayal.kavihridhayathine ente abhinandhanagal.

    ReplyDelete