മൌനത്തിനപ്പുറം നീയാണെന്റെ
ജീവനും ജീവിതവും!
കൂട്ടിലകപെട്ട കിളിയുടെ ചുണ്ടില്‍
തീറ്റ തന്നൊരു
കരുണയുള്ള ഹൃദയമല്ലേ;
കൂട് തുറന്നുതന്ന സ്നേഹമുള്ള
പെണ്‍ കൊടിയല്ലേ നീ!
നിന്റെ ചിരികാണാന്‍, നിന്നോടൊപ്പം
എന്റെ ഇരുളാര്‍ന്ന ജീവിതം
ചിലവിടാന്‍ തുനിഞ്ഞത് തെറ്റെന്നറിയുന്നു;
അറിയാതെ തോന്നിയ,
ആരാധനയില്‍ ജനിച്ച എന്‍ പ്രണയം
മരിച്ചുകൊള്ളും ഇത്തിരിനാള്‍
കൂടികഴിയുമ്പോള്‍ !
നീയൊരു ദേവത , നിന്‍ വാക്കുകള്‍
തേന്മൊഴി,
നിന്റെ ജീവിതവും പ്രവര്‍ത്തിയും
എന്നുമെന്‍ കിനാവ്.
അറിവുകള്‍ ചൊല്ലിടും നിന്‍ നാവില്‍
എന്റെ ഹൃദയത്തിലെ മധുരം പകര്‍ന്നത്
അറിവുകേട് കൊണ്ടെന്നറിയു!
നിനക്കെന്നോട് ക്ഷെമിക്കാം,
നിനക്കതിനുള്ള മനസുണ്ടല്ലോ ?
നീയെത്ര ധന്യ , നീയെന്തൊരു ജന്മം !
സുന്ദരമായ വരികള്‍ മനോഹരമായിരിക്കുന്നു ഇനിയും എയുതൂ
ReplyDeletethanks... komban.
ReplyDelete