Friday, March 23, 2012

മരണം മണക്കും തീരം




വല പൊട്ടിയെന്ന് ഉസ്മാന്റെ ബീവി 
മണല്‍, തിട്ടകളില്‍ ചിതറിപിടയുന്നു മീനുകള്‍;
എന്നും പിടയാറുണ്ട് ഓരോ മീനും! 

കടല്‍തീരം  അങ്ങിനെയാണ്
ഓര്‍മകളില്‍ മായാതെ എത്രയെത്ര  മരണങ്ങള്‍ !


ചാള, അയല , ചെമ്മീന്‍ ,കുതിരവാലി, 

മുള്ളന്‍ ,സ്രാവ്....!ചാകുമ്പോഴോക്കെ 
അതിനു ഒരേ ശബ്ദം,
ഒരലര്‍ച്ചയില്‍,
മരണം മണിമുഴക്കുന്നു !


എന്തിനാണ് മനുഷ്യാ,
നീ മത്സ്യങ്ങളെ ഇങ്ങിനെ കൊലക്ക്
കൊടുക്കുന്നത് ?

ഉസ്മാന്റെ ബീവിക്ക് പേടിയാണ് !

വല പൊട്ടിയാല്‍ വിറങ്ങലിച്ചു; മരിച്ചവരോടൊപ്പം
കിടക്കും !

മരണത്തെ പിന്നെയും പിന്നെയും ഓര്‍ക്കും !

ജീവിച്ചിരിക്കുന്ന  മീനുകളെ,
നിങ്ങള്‍ ഉണരു...
അവര്‍ എത്തും മുന്പേ

നിങ്ങള്‍ ഓടി രക്ഷപെട്... !                       

വല പൊട്ടിക്കുന്നത്
പൊട്ടിക്കുന്നവര്‍ക്ക് ഒരു ഹരമാണ് ?

അതു കൊണ്ടാണോ അവര്‍ വീണ്ടും
വീണ്ടും പൊട്ടിച്ചു കൊണ്ടിരിക്കുന്നത് !

No comments:

Post a Comment