Wednesday, January 5, 2011

 തെരുവ് പെണ്ണ് 
ആരോ ചവച്ചു തുപ്പിയ എച്ചിലാണ്‌ ഞാന്‍ .
നായകള്‍ കടിച്ചു പറിച്ചു തിന്നുന്ന മാംസകഷ്ണംപോലെ
എന്നെ എത്രെയെത്ര മനുഷ്യനായകള്‍  കടിച്ചുപറിച്ചു
ഒരു ദയയുമില്ലാതെ .....
എന്റെ വേദനയറിയാതെ  അവര്‍  ആനന്ദപുളകിതരായി
എന്നെ നക്കിതുടച്ചു!
ഞാന്‍ അറപ്പുകൊണ്ട്  മുഖം ചുളിച്ചു.
വേദനകൊണ്ട് പുളഞ്ഞു .......
രക്തം വാര്‍ന്നൊഴുകി !
എന്നിട്ടും നിര്‍ത്തിയില്ല അവര്‍ അവരുടെ ചെയ്തികള്‍ !
ഈലോകം എന്നില്‍ അറപ്പുളവക്കുന്നു, ഞാന്‍ ഒന്നും ഓര്‍ക്കുന്നില്ല!

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. എന്നിട്ടും നിര്‍ത്തിയില്ല അവര്‍ അവരുടെ ചെയ്തികള്‍ !
    ഈലോകം എന്നില്‍ അറപ്പുളവക്കുന്നു, ഞാന്‍ ഒന്നും ഓര്‍ക്കുന്നില്ല!

    ഞാനും നിയും അടങ്ങുന്ന ലോകം , അല്ലെ .ഈയെടക്ക് നമ്മുടെ സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവമാണ് . ഒരു രാഷ്ട്രിയ നേതാവ് ഒരു അഞ്ചു വയസുകാരിയെ ലൈംഗിക ചൂക്ഷണത്തിനിരയാക്കിയ സംഭവം . നമ്മുടെ ലോകം വികസിച്ചു കൊണ്ടിരിക്കുകയാനെല്ലേ!

    നല്ലൊരു വിലാപമാണിത് , നല്ലൊരു പ്രതികരണവും ... കൂടുതല്‍ ശക്തിയുണ്ടാകട്ടെ താങ്കളുടെ വരികള്‍ക്ക്..ആശംസകള്‍

    ReplyDelete